അസാധുവാക്കിയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരവസരം കൂടി നല്‍കുമെന്ന് സര്‍ക്കാര്‍

Webdunia
വ്യാഴം, 26 ജനുവരി 2017 (10:04 IST)
അസാധുവാക്കിയ പഴയ 500, 1,000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരു അവസരം കൂടി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ നിശ്ചിത തുകയുടെ നോട്ടുകള്‍ മാത്രമായിരിക്കും മാറ്റി നല്‍കുകയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. 
 
കഴിഞ്ഞ ഡിസംബര്‍ 30 വരെയായിരുന്നു പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്ന സമയം. എന്നാല്‍ ഈ കുറഞ്ഞ സമയത്തിനുള്ളില്‍ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ പലര്‍ക്കും സാധിച്ചിരുന്നില്ല. തുടര്‍ന്ന്
അനേകം പേര്‍ ഇനിയും അവസരം നല്‍കണമെന്ന അപേക്ഷയുമായി റിസര്‍വ്വ് ബാങ്കിനെ സമീപിച്ചിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഇത്തരക്കാര്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Next Article