പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍പോലും പൂര്‍ണ്ണമായി വിജയിക്കാന്‍ സാധിക്കാത്ത നാടാണ് നമ്മുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മളെന്നും അവരെന്നും ജനങ്ങളെ തമ്മിൽ വേർതിരിച്ച്, തമ്മിലടിപ്പിക്കുവാൻ ആരെങ്കിലും നടത്തുന്ന നീക്കങ്ങളെ നാം ശ്രദ്ധാപൂർവ്വം ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. ജനാധിപത്യമെന്നതു ഭൂരിപക്ഷത്തിന്റെ മാത്രം അഭിപ്രായം ഉച്ചത്തിൽ പറയലല്ല, ന്യൂനപക്ഷത്തിന്റെ താല്പര്യങ്ങളെക്കൂടി കണക്കിലെടുക്കുകയാണ്. ജനാധിപത്യത്തിന്റെ പരമാധികാര സഭയായ പാർലമെന്റിനെ വിശ്വാസത്തിലെടുക്കാതെയും സംസ്ഥാന നിയമസഭകളുടെ വികാരങ്ങൾ ഉൾക്കൊള്ളാതെയും ജനാധിപത്യ വ്യവസ്ഥയെ മുന്നോട്ടു നയിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.