പൊലീസ് ഓഫീസര്‍ക്കെതിരെ അപകീര്‍ത്തികരമായ വാട്‌സ്അപ് സന്ദേശം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു. ഛത്തീസ്ഗഡിലാണ് സംഭവം നടന്നത്.ദന്തേവാദ സ്വദേശിയായ പ്രഭാത് കുമാറിനെയാണ് തിങ്കളാഴ്ച ജഗ്ദല്‍പുരില്‍ നിന്ന് അറസ്റ്റു ചെയ്തത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഈ മാസം 31 വരെ റിമാന്‍ഡ് ചെയ്തു.
എന്നാല്‍, പൊലീസ് കസ്റ്റഡിയില്‍ തനിക്ക് മര്‍ദ്ദനമേറ്റതായി പ്രഭാത് സിംഗ് ആരോപിച്ചു. നക്‌സലുകളെ സഹായിച്ചുവെന്ന് ആരോപിച്ച് രണ്ട് പ്രദേശിക മാധ്യമ പ്രവര്‍ത്തകരെ ഇതിനുമുമ്പും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഉയര്‍ന്ന പൊലീസ് ഓഫീസര്‍ക്കെതിരെ പ്രഭാത് കുമാര്‍ പരാമര്‍ശം നടത്തിയത്. ഇതാണ് അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ചത്.