വിമാനത്തിനുള്ളില്‍ തലങ്ങും വിലങ്ങും എലികള്‍. വിമാനത്തിനുള്ളില്‍ തലങ്ങും വിലങ്ങും ഓടിയ എലികള്‍ കാബിനു സമീപവും എത്തി. മാത്രമല്ല യാത്രക്കാര്‍ക്കിടയിലൂടെയും കുറച്ചുനേരം അഭ്യാസം. ഒടുവില്‍ പൊറുതിമുട്ടി എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി.
തിങ്കളാഴ്ച വൈകിട്ട് കൊല്‍ക്കൊത്തയില്‍ നിന്നും ഡല്‍ഹി വഴി ദമാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ 021 എയര്‍ബസ് എ-321 ലായിരുന്നു എലികള്‍ വില്ലന്മാരായത്. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തിനുള്‍വശം പുകച്ച് എലികളെ തുരത്തി.
എലിശല്യം വിമാനത്തിന് സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന് ബോധ്യപ്പെട്ട അധികൃതര്‍ വിമാനം ഡല്‍ഹിയില്‍ ഇറക്കി പുകച്ച് എലികളെ പുറത്തക്കുകയായിരുന്നു. എലികള്‍ കേബിള്‍ വയറുകള്‍ കരണ്ട് നശിപ്പിച്ചാല്‍ ഉണ്ടാകാവുന്ന ദുരന്തം മുന്നില്‍ കണ്ടായിരുന്നു നടപടി. യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ ഭക്ഷണം അലസമായി ഉപേക്ഷിക്കുന്നതാണ് എലിശല്യം വര്‍ധിക്കാന്‍ കാരണമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.