ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ അതേ കേന്ദ്രത്തിലെ അന്തേവാസി പീഡിപ്പിച്ചു

ശ്രീനു എസ്
ശനി, 18 ജൂലൈ 2020 (14:12 IST)
ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ അതേ കേന്ദ്രത്തിലെ അന്തേവാസി പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ പന്‍വേലിലാണ് സംഭവം. മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നടത്തുന്ന ക്വറന്റൈന്‍ കേന്ദ്രത്തിലാണ് യുവതി ലൈംഗിക പീഡനത്തിന് ഇരയായത്. 
 
തനിക്ക് കൊവിഡ് ഉണ്ടെന്ന് പറഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പീഡിപ്പിച്ച യുവാവ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ വന്നത്. ഇയാളുടെ കൊവിഡ് പരിശോധന ഫലം വന്നതിനു ശേഷം ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നിലവില്‍ ഇയാള്‍ക്കെതിരെ പീഡനത്തിന് കേസ് എടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article