കൊവിഡ് സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ 93മത്സ്യ ചന്തകള്‍ അടഞ്ഞു തന്നെ കിടക്കും

ശ്രീനു എസ്

ശനി, 18 ജൂലൈ 2020 (13:12 IST)
വഴിയോരത്തും വീടുകളിലും കൊണ്ടുവന്നുള്ള മത്സ്യ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ 93മത്സ്യ ചന്തകള്‍ അടഞ്ഞു തന്നെ കിടക്കും. 
 
മത്സ്യം വില്‍ക്കുന്നവരില്‍ നിന്നും രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് ഇത്തരമൊരു നടപടി എടുത്തിരിക്കുന്നത്. ഇതുകൂടാതെ കൊല്ലം ജില്ലയിലെ മത്സ്യ വിപണന കേന്ദ്രങ്ങളും അടച്ചിടും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍