ഇ-മൊബിലിറ്റി പദ്ധതിയിൽനിന്നും പിഡബ്ല്യുസിയെ ഒഴിവാക്കും

ശനി, 18 ജൂലൈ 2020 (12:14 IST)
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തിനു പിന്നാലെ ഇ മൊബിലിറ്റി പദ്ധതിയിൽനിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കും. പദ്ധയുടെ കൺസൾട്ടസിയിൽനിന്നുമാണ് പിഡബ്ല്യുസിയെ ഒഴിവാക്കുന്നത്. ഗതാഗത മന്ത്രി എകെ ശശീന്ത്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അനുവദിച്ച സമയം അവസാനിച്ചിട്ടും പദ്ധതിയുടെ കരട് സമർപ്പില്ല എന്ന കാരണത്താലാണ് കമ്പനിയെ പദ്ധതിയിൽനിന്നും ഒഴിവാക്കുന്നത് എന്നാണ് വിവരം.
 
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വിഷന്‍ ടെക്കളനോളജി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് നേരത്തെ സ്‌പേസ് പാര്‍ക്ക് കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കിയിരുന്നു. കൺസൾട്ടൻസി കരാറുകൾ പുനഃപരിശോധിയ്ക്കാൻ പാർട്ടി നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇ മൊബിലിറ്റി പദ്ധതിയിൽ പിഡബ്ല്യുസിയ്ക്ക് കൺസൾട്ടൻസി നൽകിയതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തൽ ആഴിമതി ആരോപനവുമായി രംഗത്തെഥിയിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍