ഫേസ്ബുക്ക് വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇബ്രാഹിം എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുപ്പൂർ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്.
ശിവ എന്ന വ്യാജ പേരിലാണ് ഇബ്രാഹിം പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. കഴിഞ്ഞ 27ന് ഇയാള്‍ക്കൊപ്പം പെണ്‍കുട്ടി വീട് വിട്ട് പോകുകയും ചെയ്തു. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരങ്ങള്‍ പുറത്തായത്.
പൊലീസ് അന്വേഷണത്തിനിടെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തുകയും പീഡനവിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ചെന്നൈയിലും പുതുച്ചേരിയിലും എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നും ചെലവ് കാശിനായി മാല വിറ്റുവെന്നും പെണ്‍കുട്ടി മൊഴി നല്കി.
ശിവയുടെ പേർ ഇബ്രാഹിം എന്നാണെന്ന് അറിഞ്ഞതോടെ വഴക്കുണ്ടാക്കി. ഈ സമയം വിവരങ്ങള്‍ മനസിലാക്കിയ ലോഡ്ജ് ഉടമയായ പ്രഭാകരനും പീഡിപ്പിച്ചു. ഉപദ്രവം കൂടിവന്നതോടെ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും കുട്ടി മൊഴി നല്കി. പ്രഭാകരനു വേണ്ടി അന്വേഷണം തുടരുകയാണ്.