സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ അര്‍ധനഗ്ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തി ബ്ലാക് മെയിലിംഗ് നടത്തിയ ട്യൂഷന് സെന്റര്‍ അദ്ധ്യാപകന് അറസ്റ്റില്‍. കവടിയാര്‍ ട്യൂഷന് സെന്റര്‍ നടത്തിയിരുന്ന അരുണ്‍കുമാറാണ് പൊലീസ് പിടിയിലായത്.
സൌഹൃദം നടിച്ച് ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്മെയിലിംഗ് നടത്തിയതിനെ തൂടര്‍ന്ന് നന്തന്‍കോട് സ്വദേശിയായ വീട്ടമ്മ പരാതിയുമായി എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ക്ലാസില്‍ എത്തുന്ന കുട്ടികളുടെ മേശയ്ക്കിടയിലും ഇരിപ്പിടങ്ങളിലും രഹസ്യമായ ക്യാമറകള്‍ സ്ഥാപിച്ച് പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു.
സംഭവത്തെ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് നിരവധി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും നഗ്ന ചിത്രങ്ങളും വീഡിയോകളും കിട്ടിയത്. കുടാതെ ആഷിഖ് എന്ന വ്യാജ പ്രൊഫൈല്‍ ഫെയ്സ്ബുക്കില്‍ ഉണ്ടാക്കി സ്ത്രീകളെ വീഴ്ത്തി വരുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സ്ത്രീകളും വീട്ടമ്മമാരും വിദേശ വനിതകളുമെല്ലാം ഇയാളുടെ വലയില്‍ കൂടുങ്ങിയതായും പൊലീസ് പറഞ്ഞു.