കത്തുവ പീഡനം മ​നു​ഷ്യ​ത്വ​ത്തി​നെ​തി​രാ​യ അ​തി​ക്ര​മമെന്ന് രാ​ഹു​ൽ

Webdunia
വ്യാഴം, 12 ഏപ്രില്‍ 2018 (19:58 IST)
ജ​മ്മു കശ്‌മീരിലെ കത്തുവയില്‍ ​എ​ട്ടു​വ​യ​സു​കാ​രി ആസിഫ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വം മ​നു​ഷ്യ​ത്വ​ത്തി​നെ​തി​രാ​യ അ​തി​ക്ര​മ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി.

സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച രാ​ഹു​ൽ കു​റ്റ​ക്കാ​ർ ശി​ക്ഷി​ക്ക​പ്പെ​ടാ​തെ പോ​ക​രു​തെ​ന്നും ട്വീ​റ്റ് ചെ​യ്തു.

സംഭവത്തിലെ പ്രതികൾ ശിക്ഷയിൽനിന്നു രക്ഷപ്പെട്ടുകൂടാ. പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് അദ്ഭുതപ്പെടുത്തുന്നു. കുട്ടികൾക്കെതിരെ നടക്കുന്ന കുറ്റകൃത്യം മനുഷ്യകുലത്തിനെതിരെ നടക്കുന്ന ആക്രമണമാണെന്നും രാഹുൽ വ്യക്തമാക്കി.

ഇ​ത്ത​രം പൈ​ശാ​ചി​ക കൃ​ത്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ആ​ർ​ക്കാ​ണ് സാ​ധി​ക്കു​ക. നി​ഷ്ക​ള​ങ്ക​യാ​യ കു​ട്ടി​യോ​ട് ഭാ​വ​നയില്‍​ പോ​ലും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലു​ള്ള ക്രൂ​ര​ത കാ​ട്ടി​യ സം​ഭ​വ​ത്തി​ൽ‌ രാ​ഷ്ട്രീ​യ​ത്തെ ഇ​ട​പെ​ടു​ത്താ​ൻ ശ്ര​മി​ച്ചാ​ൽ ന​മ്മ​ൾ എ​ന്താ​യി​ത്തീ​രു​മെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു.

ജനവരി പത്തിന് വീടിന് പരിസരത്തുനിന്ന് കാണാതായ ആസിഫയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷം സമീപമുള്ള വനപ്രദേശത്തുനിന്ന് കണ്ടെത്തുകയായിരുന്നു. മൊത്തം എട്ടു പ്രതികള്‍ക്കെതിരെയാണ് ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article