രാമക്ഷേത്ര പ്രതിഷ്ഠ: തിങ്കളാഴ്ച ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

രേണുക വേണു
വ്യാഴം, 18 ജനുവരി 2024 (16:40 IST)
Ram Temple

അയോധ്യയില്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ജനുവരി 22 തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധി. ഉച്ചയ്ക്ക് 2.30 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. 
 
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 നാണ് പ്രാണപ്രതിഷ്ഠ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ജനുവരി 16 മുതല്‍ പ്രാണപ്രതിഷ്ഠ കര്‍മ്മവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ അയോധ്യയില്‍ നടക്കുന്നുണ്ട്. കേന്ദ്ര ജീവനക്കാര്‍ക്ക് പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് അന്നേദിവസം ഉച്ചവരെ അവധി പ്രഖ്യാപിച്ചതെന്ന് സര്‍ക്കുലറില്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article