ന്യൂഡല്‍ഹി: അമ്മയുടെ ലിവിങ് ടുഗെതര്‍ പങ്കാളി 14 വയസുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി. നോര്‍ത്ത് ഡെല്‍ഹിയിലെ ബുറാരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. 29 വയസുകാരനായ പ്രതിക്കെതിരെ പോക്‌സോ, ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുകയും ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വെയ്ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
ആദ്യ വിവാഹത്തില്‍ മൂന്ന് മക്കളുള്ള യുവതി എട്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവുമായി വേര്‍പിരിയുകയും അങ്കിത് യാദവ് എന്ന പ്രതിയുമായി അടുക്കുകയുമായിരുന്നു. അറസ്റ്റിലായ യുവാവ് ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ജൂലൈ 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതി ആശുപത്രിയില്‍ പോയിരുന്ന സമയത്ത് മൂന്ന് കുട്ടികളും യുവാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സാഹചര്യം ദൂരുപയോഗം ചെയ്ത അങ്കിത് യാദവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്യുകയായിരുന്നു. കുട്ടിയെ ഭീഷണിപ്പെടുത്തിയതായും ഇതിന് മുന്‍പും പ്രതി ഇത്തരത്തില്‍ ചെയ്തിട്ടുള്ളതായും പോലീസ് പറയുന്നു.