തെലുങ്ക് സിനിമാതാരം രാം ചരണിന് കൊവിഡ്

ശ്രീനു എസ്
ചൊവ്വ, 29 ഡിസം‌ബര്‍ 2020 (14:39 IST)
തെലുങ്ക് സിനിമാതാരം രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്നും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം പാലിച്ച് വീട്ടില്‍ നിരീക്ഷണത്തിലാണെന്നും ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തേ ബന്ധുക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രം താരം ആരാധകരുമായി പങ്കുവച്ചിരുന്നു.
 
രോഗം ഭേദമാകുമ്പോള്‍ അക്കാര്യം അറിയിക്കാമെന്നും ഇപ്പോള്‍ താനുമായി ആരെങ്കിലും നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നും താരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article