അതിവ്യാപന ശേഷിയുള്ള വൈറസ്: ഇന്ത്യയില്‍ ആറുകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ശ്രീനു എസ്

ചൊവ്വ, 29 ഡിസം‌ബര്‍ 2020 (11:02 IST)
അതിവ്യാപന ശേഷിയുള്ള വൈറസ് ബാധിച്ച ആറുകേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയ ആറുപേരിലാണ് ജനിതകമാറ്റം സംഭവിച്ചതും വ്യാപന ശേഷി കൂടിയതുമായ വൈറസ് ബാധയെ കണ്ടെത്തുന്നത്. പുതിയതായി ജനിതകമാറ്റം വന്ന വൈറസിന് 70ശതമാനം വ്യാപന ശേഷി കൂടുതലാണ്.
 
ബ്രിട്ടനുപിന്നാലെ ഓസ്‌ട്രേലിയ, സൗത്ത് കൊറിയ, നെതര്‍ലാന്റ്, ഇറ്റലി, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളിലും വൈറസിന്റെ പുതിയ പതിപ്പിന്റെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. പുതിയതരത്തിലുള്ള വൈറസിന്റെ സാനിധ്യം മൂലം സൗദി അറേബ്യ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍