രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 70 റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നത്. വെറും 15.5 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ജയം കണ്ടു. അഞ്ച് റണ്‍സ് നേടിയ മായങ്ക് അഗര്‍വാള്‍, മൂന്നുറണ്‍സ് നേടിയ ചേതേശ്വര്‍ പൂജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.