പുതിയ പാർട്ടി പ്രഖ്യാപനം നടത്തുന്നതിനായി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രഖ്യാപനവുമായി സൂപ്പർ താരം രജനികാന്ത്. ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തിയാണ് രാഷ്ട്രീയത്തിലേക്ക് കടക്കേണ്ടതില്ലെന്ന രജനിയുടെ തീരുമാനം. വാക്ക് പാലിക്കാൻ സാധിക്കാത്തതിൽ കടുത്ത വേദനയുണ്ടെന്നും ട്വിറ്ററിൽ രജനി പോസ്റ്റ് ചെയ്ത മൂന്ന് പേജുള്ള പ്രസ്താവനയിൽ പറയുന്നു.