പാർട്ടിയെ പ്രതിസന്ധിയിലാക്കി, കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാനത്തിനെതിരെ യൂത്ത് ലീഗ്

വ്യാഴം, 24 ഡിസം‌ബര്‍ 2020 (19:34 IST)
എംപി സ്ഥാനം രാജിവെച്ച് വരാനിരിക്കുന്ന നിയമസഭയിൽ മത്സരിക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ്. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മൊയീന്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
 
നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനായി എംപി സ്ഥാനം രാജിവെയ്‌ക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിനെതിരെ ബിജെപിയും ഇടതുപക്ഷവും നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് ലീഗിലും എതിർ സ്വരങ്ങൾ ഉയരുന്നത്.
 
രാജിവെച്ച് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ച് തീരുമാനം പുനഃപരിശോധിക്കണമന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനെ നയിക്കുന്നത് ലീഗാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിവെക്കുന്ന രീതിയില്‍  എതിരാളികൾ കുഞ്ഞാലിക്കുട്ടിയുടെ വരവിനെ പ്രചരാണായുധമാക്കിയിട്ടുണ്ട്. കോൺഗ്രസിനെ ലീഗ് ഹൈജാക്ക് ചെയ്യുന്നുവെന്ന ആരോപണങ്ങൾക്കിടയിൽ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിന്റെ യഥാര്‍ഥ കാരണം പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ലീഗ്-യു.ഡി.എഫ്. നേതൃത്വം ഇപ്പോൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍