വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രിയങ്കാ ഗാന്ധിയെ പ്രഖ്യാപിച്ചതില്‍ പരിഹാസവുമായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. ഒരു കുടുംബത്തിലെ ഓരോരുത്തരെയായി വയനാട്ടില്‍ അടിച്ചേല്‍പ്പിക്കുന്നത് വല്ലാത്ത ഏര്‍പ്പാടെന്നും കോണ്‍ഗ്രസിന്റെ നാണമില്ലായ്മ വേറെ തന്നെ സംഭവമാണെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ചന്ദ്രശേഖര്‍ പറഞ്ഞു.
മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കുന്ന കാര്യം രാഹുല്‍ ഗാന്ധി വയനാട്ടുകാരില്‍ നിന്നും ലജ്ജയില്ലാതെ മറച്ചുവെച്ചു. ഇത്തരത്തിലുള്ള വഞ്ചനയാണ് രാഹുല്‍ഗാന്ധിയുടെ കീഴില്‍ മൂന്നാം തവണയും കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം. രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു. ലോകസഭാ തിരെഞ്ഞെടുപ്പില്‍ വയനാടിന് പുറമെ യുപിയിലെ റായ്ബറേലിയിലും രാഹുല്‍ ഗാന്ധി മത്സരിച്ചിരുന്നു. ഇരു സീറ്റിലും വന്‍ ഭൂരിപക്ഷത്തില്‍ രാഹുല്‍ വിജയിച്ചതോടെയാണ് വയനാട് മണ്ഡലം കൈവിടേണ്ടതായി വന്നത്. വയനാട് സ്ഥാനാര്‍ഥിയായി ഒട്ടേറെ പേരുകള്‍ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നതിനെ കോണ്‍ഗ്രസ് ഏകകണ്‌ഠേന അംഗീകരിക്കുകയായിരുന്നു.