രജനീകാന്ത് പേടിച്ചോടുന്നവൻ; വിജയകാന്തിന്റെ വിവാദ പ്രസ്താവനയോട് ആരാധകർ പ്രതികരിച്ചതിങ്ങനെ

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2016 (13:16 IST)
തമിഴകത്തെ സൂപ്പർസ്റ്റാർ രജനീകാന്തിനെതിരെ നടനും പാർട്ടി പ്രവർത്തകനുമായ വിജയകാന്തിന്റെ പരസ്യമായി പ്രസ്താവന വിവാദമായി മാറികൊണ്ടിരിക്കുകയാണ്. വിവാദമായ പ്രസ്താവനയിൽ പ്രതിഷേധിച്ച് രജനീകാന്ത് ആരാധകർ നേതാവിന്റെ പോസ്റ്റർ വലിച്ച് കീറുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു.
 
രജനീകാന്ത് തമിഴനല്ലെന്നും എന്നിട്ടും അദ്ദേഹത്തെ തമിഴനെന്ന് വിളിക്കുന്നത് എന്തർത്ഥത്തിലാണെന്നും രജനീകാന്തിനെപ്പോലെ ആരേയും കണ്ട് പേടിച്ചോടുന്നവനല്ല താനെന്നുമായിരുന്നു വിജയകാന്ത് പ്രസ്താവിച്ചത്. ചെന്നൈ തിരുവള്ളൂർ ജില്ലയിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ വെച്ചായിരുന്നു വിജയകാന്തിന്റെ വിവാദ പരാമർശം.
 
രജനീകാന്ത് തമിഴനല്ല എന്നായിരുന്നു അദ്ദേഹം ഊന്നിഊന്നി പറഞ്ഞ കാര്യം. തമിഴ്‌നാട്ടിലെ മധുരയിലെ ഒരു തെലുങ്ക് ഫാമിലിയിലെ അംഗമാണ് വിജയ്കാന്ത്. മൈസൂരിലെ ഗേക് വാദിലെ ഒരു മറാത്തി ഫാമിലിയിലായിരുന്നു രജനികാന്തിന്റെ ജനനം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം