ആശ്വാസം: ഈ മാസം 10വരെ രാജ്യത്ത് ഉഷ്ണതരംഗം ഉണ്ടാകില്ല

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 1 മെയ് 2023 (15:38 IST)
രാജ്യത്തിന്റെ ഒരു ഭാഗത്തും ഈ മാസം 10 വരെ ഉഷ്ണതരംഗം ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ആര്‍ കെ ജെനമണി പറഞ്ഞു. കൂടാതെ അടുത്ത രണ്ട് ദിവസത്തേക്ക് മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
കഴിഞ്ഞ ദിവസം രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ആലിപ്പഴ വര്‍ഷവും മഴയും അനുഭവപ്പെട്ടത്. പടിഞ്ഞാറന്‍ കാറ്റാണ് ഈ സംസ്ഥാനങ്ങളിലെ മഴയ്ക്ക് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article