തുറന്നുവിട്ട സ്ഥലത്തുനിന്ന് മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ അരിക്കൊമ്പനെത്തി; മയക്കത്തില്‍ നിന്ന് ഇന്ന് പൂര്‍ണമായി മുക്തനാവും

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 1 മെയ് 2023 (12:48 IST)
തുറന്നുവിട്ട സ്ഥലത്തുനിന്ന് മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ അരിക്കൊമ്പനെത്തി. കൂടാതെ മയക്കത്തില്‍ നിന്ന് ഇന്ന് പൂര്‍ണമായി അരിക്കൊമ്പന്‍ മുക്തനാവും. പെരിയാര്‍ കടുവ സങ്കേതത്തിലെ വനമേഖലയിലാണ് അരികൊമ്പന്‍ ഉള്ളത്. അരിക്കെമ്പന്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.
 
അരിക്കൊമ്പന് തുമ്പിക്കൈലേറ്റ പരിക്കുകള്‍ സാരമുള്ളതല്ലെന്നും റേഡിയോ കോളര്‍ വഴി അരിക്കൊമ്പനെ നിരീക്ഷിച്ചുവരുകയാണെന്നും വനം വകുപ്പ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍