ഒടുവില്‍ സ്ഥിരീകരണം; രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക്

Webdunia
തിങ്കള്‍, 20 നവം‌ബര്‍ 2017 (18:20 IST)
കോൺഗ്രസ് അധ്യക്ഷനായി നിലവിലെ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഡിംസബറിൽ സ്ഥാനമേൽക്കും. പാർട്ടി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് സമയക്രമം അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന പ്രവർത്തക സമിതി യോഗം നിശ്ചയിച്ചു.

ഡിസംബർ ഒന്നിനാണ് വിജ്ഞാപനം. നാലിനു നാമനിർദേശപത്രിക സ്വീകരിക്കും. മറ്റു സ്ഥാനാർഥികളില്ലെങ്കിൽ അന്നുതന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. സ്ഥാനാർഥികളുണ്ടെങ്കിൽ ഡിസംബർ 16ന് തെരഞ്ഞെടുപ്പ് നടത്തും. 19ന് ഫലം പ്രഖ്യാപിക്കും. ഡിസംബർ 31നകം തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും.

സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തിലാണ് തീരുമാനം. രാഹുലിനെ അധ്യക്ഷനാക്കുന്നതിനുള്ള പ്രമേയം യോഗം പാസാക്കി. അ​തേ​സ​മ​യം, മു​തി​ർ​ന്ന നേ​താ​വ് എകെ ​ആ​ന്‍റ​ണി ഉ​പാ​ധ്യ​ക്ഷ​നാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അനാരോഗ്യം കാരണം സോണിയ ഗാന്ധി സംഘടനാപ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ രാഹുലിന് മാർഗനിർദേശിയായിട്ടാണ് ആന്റണിയെ കൊണ്ടുവരുന്നത്. ഡിസംബർ ഒമ്പതിന് നടക്കുന്ന  ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ അധ്യക്ഷനാകണമെന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article