'രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ബിജെപിയ്ക്ക് അനുഗ്രഹമാണ്’: ജിതേന്ദ്ര സിങ്

തിങ്കള്‍, 20 നവം‌ബര്‍ 2017 (08:46 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചരണം പരോക്ഷമായി ബിജെപിക്ക് അനുഗ്രഹമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ഓരോരുത്തരും എവിടെയാണ് നില്‍ക്കുന്നതെന്ന് ജനങ്ങള്‍ക്ക് വിലയിരുത്താനുള്ള അവസരമാണ് രാഹുല്‍ഗാന്ധി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
‘പ്രധാനമന്ത്രി പദം കാത്തിരിക്കുകയാണെന്ന് അവകാശപ്പെടുന്ന വ്യക്തി ആളുകള്‍ക്കു മുമ്പില്‍ സ്വയം തുറന്നുകാട്ടുമ്പോള്‍ ഇയാളുടെ കൈകളില്‍ തങ്ങള്‍ എത്രത്തോളം സുരക്ഷിതരമാണ് എന്ന് ജനങ്ങള്‍ക്ക് വിലയിരുത്താനാവും.’ അദ്ദേഹം വ്യക്തമാക്കി. 
 
രാഹുല്‍ഗാന്ധി ഗുജറാത്തില്‍ ശക്തമായ തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അദ്ദേഹം ഗുജറാത്തിലെ നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രാഹുലിനെ കോണ്‍ഗ്രസ് പ്രസിഡന്റായി അവരോധിക്കാനുള്ള നീക്കത്തേയും അദ്ദേഹം പരിഹസിച്ചു. രാഹുലിനെ ഓരോ ഉയര്‍ച്ചയും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പരാജയവുമായി നേരിട്ടു ബന്ധമുണ്ടെന്നായിരുന്നു ജിതേന്ദ്രന്റെ പരിഹാസം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍