നിയമസഭാ സമ്മേളനം കട്ട് ചെയ്ത് എംഎല്‍എ മുങ്ങിയത് ഡാന്‍സ് കളിക്കാന്‍ ‍; വീഡിയോ വൈറലാകുന്നു !

വ്യാഴം, 16 നവം‌ബര്‍ 2017 (09:56 IST)
കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാതെ മുങ്ങിയത് ഡാന്‍സ് കളിക്കാന്‍. സിനിമാ താരം കൂടിയായ എംഎച് അംബരീഷാണ് സഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ മ്യൂസിക് ലോഞ്ചില്‍ ഡാന്‍സ് കളിക്കാന്‍ പോയത്. 
 
എംഎല്‍എയുടെ ഡാന്‍സിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എയെ കാണാത്തതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തെ അന്വേഷിച്ചതിനു പിന്നാലെയാണ് ഡാന്‍സിന്റെ വീഡിയോ പുറത്തായത്.
 
എന്നാല്‍ എംഎല്‍എയ്ക്ക് പിന്തുണയുമായി കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡണ്ട് ദിനേഷ് ഗുണ്ടു റാവു രംഗത്തെത്തി. അംബരീഷ് ഒരു സിനിമാതാരമാണെന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്നുള്ളത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍