‘ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കി ദൈവം അനുഗ്രഹിക്കട്ടെ’: ജന്മദിനാശംസകള്‍ നേര്‍ന്ന് മോദി; നന്ദി പറഞ്ഞ് രാഹുൽ

Webdunia
ബുധന്‍, 19 ജൂണ്‍ 2019 (14:47 IST)
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 49ആം പിറന്നാൾ‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ നേതാക്കളും രാഹുലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ട്വീറ്റ് ചെയ്തു.‘ശ്രീ രാഹുല്‍ ഗാന്ധിക്ക് ജന്മദിനത്തില്‍ എല്ലാ ആശംസകളും നേരുന്നു. ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കി ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ’- മോദി ട്വിറ്ററില്‍ കുറിച്ചു.
 
ഇന്ത്യന്‍ ജനതയെ രാഹുല്‍ ഗാന്ധി പ്രചോദിപ്പിച്ച അഞ്ച് അവസരങ്ങളുടെ വീഡിയോ പങ്കുവെച്ചാണ് കോണ്‍ഗ്രസ് രാഹുലിന്റെ ജന്മദിനം ആഘോഷിച്ചത്. അഭ്യുദയകാംക്ഷികളും പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും സോഷ്യല്‍ മീഡിയയിലൂടെ രാഹുലിന് ആശംസകളുമായി രംഗത്തുവന്നതോടെ #IAmRahulGandhi and #HappyBirthdayRahulGandhi ഹാഷ്ടാഗുകള്‍ ട്രെന്‍ഡിങ് ആയി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article