രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന മണിശങ്കര്‍ അയ്യര്‍

Webdunia
തിങ്കള്‍, 4 മെയ് 2015 (13:01 IST)
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്ക് രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍.  സ്യൂട്ട് - ബൂട്ട് സർക്കാരെന്ന് രാഹുൽ വിശേഷിപ്പിച്ച മോഡിസർക്കാർ സമ്പന്നർക്കു വേണ്ടിയാണു പ്രവർത്തിക്കുന്നതെന്നും മണി ശങ്കർ അയ്യർ പറഞ്ഞു.
 
മീൻപിടിത്ത തൊഴിലാളികളുടെ സമുദ്രാതിർത്തി ലംഘന വിഷയം ദേശീയ പ്രശ്നമാണെന്നും ശ്രീലങ്കയുമായി സംസാരിച്ചു പരിഹാരമുണ്ടാക്കണമെന്നും അയ്യർ ആവശ്യപ്പെട്ടു. വിഷയം ചർച്ചകളിലൂടെ പരിഹരിക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാർലമെന്റിൽ പറഞ്ഞെങ്കിലും ക്രിയാത്മകമായ നടപടികൾ ഒന്നുമുണ്ടായിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.