മോദി സർക്കാരിന്റേത് പൊള്ളയായ ബജറ്റാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാ വിഭാഗങ്ങെളെയും ബജറ്റിൽ അവഗണിച്ചെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു. കർഷകർക്കും പാവപ്പെട്ടവർക്കും ഉദ്യോഗസ്ഥ വിഭാഗത്തിനും, മധ്യവർഗ്ഗത്തിനും,യുവാക്കൾക്കും ഇടത്തരം ചെറുകിട കച്ചവടക്കാർക്കും ബജറ്റിൽ ഒന്നുമില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.