കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ദുരൂഹത തുടരുന്നു. ആസ്‌പെനില്‍ ചാര്‍ലി റോസ് കോണ്‍ഫ്രണ്‍സില്‍ പങ്കെടുക്കുന്നതിനാണ് രാഹുല്‍ ഗാന്ധി യുഎസിലേക്ക് പോയെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുമ്പോഴും രാഹുല്‍ പങ്കെടുക്കാന്‍ പോയി എന്നു പറയപ്പെടുന്ന സമ്മേളനം മാസങ്ങള്‍ക്ക് മുമ്പേ കഴിഞ്ഞതാണെന്നാണ് വിവരങ്ങള്‍.
ഈ പരിപാടി ജൂണ്‍ 25നും ജൂലൈ 4നും ഇടയ്‌ക്ക് നടന്നതായി പരിപാടിയുടെ സംഘാടകര്‍ വെളിപ്പെടുത്തി. ബിഹാര്‍ തിരഞ്ഞെടുപ്പടുത്തിരിക്കുന്ന സമയത്ത് പാര്‍ട്ടി തോല്‍ക്കാതിരിക്കാന്‍ കോണ്‍ഗ്രസ് രാഹുല്‍ഗാന്ധിയെ പറഞ്ഞയച്ചതാണെന്ന ആരോപണമാണ് ഇപ്പോള്‍ ബിജെപി ഉയര്‍ത്തുന്നത്. രാഹുല്‍ അവധിയില്‍ പ്രവേശിച്ചത് രാഷ്‌ട്രീയ ആയുധമാക്കാനാണ് ബിജെപി തീരുമാനം.
ബജറ്റ് സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധി 56 ദിവസം അവധിയെടുത്തത് വിവാദമായിരുന്നു. അന്നും എവിടെയാണ് രാഹുല്‍ന്ധി പോയത് എന്നതിന് കോണ്‍ഗ്രസ് വ്യക്തമായ വിശദീകരണങ്ങള്‍ നല്‍കിയിരുന്നില്ല. അതിനിടെ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വ്യാഴാഴ്‌ച വിദേശ സന്ദര്‍ശനത്തിന് പുറപ്പെട്ടു. സോണിയയുടെ തുടര്‍ ചികിത്സയ്‌ക്കായാണ് വിദേശയാത്രയെന്നാണ് സൂചന.