രാഹുല്‍ ഗാന്ധി അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍

Webdunia
വ്യാഴം, 26 ഫെബ്രുവരി 2015 (15:44 IST)
രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ അദ്ധ്യക്ഷനാക്കുമെന്ന് സൂചനകള്‍. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്നിരിക്കുന്ന വാര്‍ത്തകള്‍ നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിഷേധിച്ചിട്ടില്ല. എന്നാല്‍ രാഹുലിന്റെ പ്രസിഡന്റ് ആക്കുന്ന കാര്യത്തില്‍ തീരുമാനമാകുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും സോണിയാ ഗാന്ധി അറിയിച്ചു.
 
ഏപ്രിലില്‍ നടക്കാനിരിക്കുന്ന എഐസിസി സമ്മേളനത്തില്‍ രാഹുലിന്റെ സ്ഥാനാരോഹണം ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇതേപ്പറ്റി മുതിര്‍ന്ന നേതാക്കളും കൂടുതല്‍ പ്രതികരിച്ചിട്ടില്ല. 1998 മുതല്‍ സോണിയയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദം അലങ്കരിക്കുന്നത്.
 
അതേസമയം രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ സംഭവ വികാസങ്ങളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കന്മാരുമായി ഉള്ള അഭിപ്രായ വ്യത്യാസവുമാണ് അവധിയെടുത്ത് അജ്ഞാത വാസത്തിന് പോകാന്‍ രാഹുല്‍ ഗാന്ധിയെ പ്രേരിപ്പിച്ചതെന്നാണ് സൂചനകള്‍. പാര്‍ട്ടിയില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായും വാര്‍ത്തകളുണ്ട്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.