രാഹുലിനും പ്രിയങ്കയ്ക്കും അനുഭവസമ്പത്തില്ല, ഉപദേശകർ വഴി തെറ്റിക്കുന്നുവെന്ന് അമരീന്ദർ സിങ്

Webdunia
വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (14:53 IST)
പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി അമരീന്ദർ സിങ്. രാഹുലിനും പ്രിയങ്കയ്ക്കും അനുഭവസമ്പത്തില്ലെന്ന് പറഞ്ഞ അമരീന്ദർ ഉപദേശകർ ഇവരെ വഴിതെറ്റിക്കുകയാണെന്നും കൂട്ടിചേർത്തു.
 
രാജിവെച്ചൊഴിയുന്നതിന് മൂന്നാഴ്ച മുന്‍പേ രാജിക്കത്ത് സോണിയാ ഗാന്ധിക്ക് നല്‍കിയിരുന്നു. എന്നാൽ തുടരാനാണ് സോണിയ ആവശ്യപ്പെട്ടത്.സോണിയ തന്നെ വിളിച്ച് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഞാന്‍ ചെയ്യുമായിരുന്നു.എം.എല്‍.എമാരെ ഫ്‌ളൈറ്റില്‍ കയറ്റി ഗോവയിലേക്കോ മറ്റേതെങ്കിലും സ്ഥലത്തേക്കോ താന്‍ കൊണ്ടുപോകില്ല. എന്റെ പ്രവർത്തനം അങ്ങനെയല്ല.
 
സംസ്ഥാനഘടകത്തിനുള്ളിലെ ആഭ്യന്തര കലഹത്തെ തുടർന്നാണ് അമരീന്ദറിന് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം നഷ്ടമാക്കിയത്. മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയായിരുന്ന നവ്‌ജോത് സിദ്ദുവുമായുള്ള പ്രശ്‌നങ്ങളാണ് അമരീന്ദറിന്റെ രാജിയിലേക്ക് വഴിവെച്ചത്.അതേസമയം, രാജിവെച്ചതിനു പിന്നാലെ സിദ്ദു ദേശവിരുദ്ധനും അപകടകാരിയുമാണെന്നുംനിയമസഭാ തിരഞ്ഞെടുപ്പില്‍ സിദ്ദുവിന്റെ തോല്‍വി ഉറപ്പാക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും അമരീന്റ് വ്യക്തമാക്കി. പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി ചരണ്‍ജിത്ത് ഛന്നിക്കു മീതേ സിദ്ദു സൂപ്പര്‍ സി.എം. ചമയുകയാണെന്നും അമരീന്ദര്‍ ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article