റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് അംബാലയില്‍ എത്തും

ശ്രീനു എസ്
ബുധന്‍, 29 ജൂലൈ 2020 (10:43 IST)
റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് അംബാലയില്‍ വ്യോമസേന കേന്ദ്രത്തില്‍ എത്തും. അഞ്ചു യുദ്ധവിമാനങ്ങളാണ് എത്തുന്നത്. റഫേല്‍ വിമാനങ്ങള്‍ ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്നത് നേരത്തേ വൈറല്‍ ആയിരുന്നു. തിങ്കളാഴ്ചയായിരുന്നു റഫേലുമായി ഇന്ത്യന്‍ പൈലറ്റുമാര്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. 
 
1600കോടി രൂപയാണ് ഒരു റഫേല്‍ വിമാനത്തിന്റെ വില. 36യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറാണ് ഇന്ത്യയും ഫ്രാന്‍സുമായി ഉള്ളത്. 14മിസൈലുകള്‍ ഘടിപ്പിക്കാന്‍ സൗകര്യമുള്ള വിമാനത്തിന് ഒരേസമയം 40 ലക്ഷ്യങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കുമെന്നാണ് പ്രതിരോധവിദഗ്ധര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article