പഞ്ചാബ് മുഖ്യമന്ത്രിക്ക് മാംഗല്യം: ഭഗവന്ത് മാൻ വിവാഹിതനായി

വ്യാഴം, 7 ജൂലൈ 2022 (14:38 IST)
പഞ്ചാവ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വിവാഹിതനായി. ഹരിയാന സ്വദേശിനി ഡോ. ഗുർപ്രീത് കൗർ ആണ് വധു. 32കാരിയായ ഗുർപ്രീത് ഡോക്ടറാണ്. പരമ്പരാഗത സിഖ് ആചാരപ്രകാരമായിരുന്നു വിവാഹം.
 

Punjab CM Bhagwant Mann ties knot with Dr Gurpeet Kaur in a close-knit ceremony in Chandigarh pic.twitter.com/VGfCP25lE4

— ANI (@ANI) July 7, 2022
48കാരനായ ഭഗവന്ത് മാനിൻ്റെ രണ്ടാം വിവാഹമാണിത്. വിവഹചടങ്ങിൽ അടുത്തബന്ധുക്കളെ കൂടാതെ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളും പങ്കെടുത്തു. മുൻ ടെലിവിഷൻ താരമായ ഭഗവന്ത് മാൻ 2015ലാണ് ആദ്യഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയത്. ആദ്യ ഭാര്യയിൽ ഭഗവന്ത് മന്നിന് രണ്ട് കുട്ടികളുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍