രാജി ധാർമികതയെ മുൻനിർത്തിയുള്ള വ്യക്തിപരമായ തീരുമാനം: സജി ചെറിയാൻ

ബുധന്‍, 6 ജൂലൈ 2022 (18:44 IST)
ഭരണഘടനയെ സംരക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും തൻ്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും സജി ചെറിയാൻ. ഭരണഘടനയെ പറ്റിയുള്ള പരാമർശങ്ങൾ വലിയ വിവാദമായതിനെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
അതേസമയം തെൻ്റെ മല്ലപ്പള്ളിയിലെ ഒന്നര മണിക്കൂറോളം ദൈർഘ്യമുള്ള പ്രസംഗത്തിലെ അടർത്തിയെടുത്ത ഭാഗങ്ങൾ മാത്രമാണ് മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ധാർമികതയെ മുൻനിർത്തിയാണ് രാജിയെന്നും സ്വമേധയാ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. അതേസമയം എംഎൽഎ സ്ഥാനം രാജിവെയ്ക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍