മന്ത്രി സജി ചെറിയാൻ രാജിവെച്ചു

ബുധന്‍, 6 ജൂലൈ 2022 (18:19 IST)
ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തിൽ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രാാജിവെച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് രാജി. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ചേംബറിലേക്ക് വിളിപ്പിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു.രാജിവെയ്ക്കേണ്ടി വരുമെന്ന എജിയുടെ നിയമോപദേശം സർക്കാരിന് ലഭിച്ചിരുന്നു.
 
ഭരണഘടനയോട്ട് കൂറ് പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്തു വന്ന മന്ത്രി ഭരണഘടനയെ തള്ളിപറയുന്നത് കോടതിയിൽ തിരിച്ചടിയാകുമെന്നായിരുന്നു എജിയുടെ നിയമോപദേശം. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്. ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് രാജ്യത്തുള്ളതെന്നും ബ്രീട്ടീഷുകാർ പറഞ്ഞുകൊടുത്തത് അതേപടി പകർത്തുകയാണ് ഉണ്ടായതെന്നും ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണ് രജ്യത്തുള്ളതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍