പഞ്ചാബ് തിരെഞ്ഞെടുപ്പ് ഫെബ്രുവരി 21ലേക്ക് മാറ്റി

Webdunia
തിങ്കള്‍, 17 ജനുവരി 2022 (15:17 IST)
ഫെബ്രുവരി 14ന് നടക്കാനിരുന്ന പഞ്ചാബ് നിയമസഭാ തിരെഞ്ഞെടുപ്പ് 20ലേക്ക് മാറ്റിയതായി തിരെഞ്ഞെടുപ്പ് കമ്മീഷൻ.  ഗുരു രവിദാസ് ജയന്തി തീര്‍ത്ഥാടനം പരിഗണിച്ച് തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് ബിജെപി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
 
പഞ്ചാബിലെ 32 ശതമാനത്തോളം വരുന്ന ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ ഫെബ്രുവരി 10 മുതല്‍ 16 വരെ വാരണാസിയില്‍ വെച്ച് നടക്കുന്ന ഗുരു രവിദാസ് ജയന്തി തീര്‍ത്ഥാടനത്തിനായി പോകുമെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാർട്ടികൾ തിരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇവർക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുമെന്നുള്ള കാര്യം കണക്കിലെടുത്താണ് തിരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

Next Article