ജിയോ പണിമുടക്കി! ആയിരക്കണക്കിനുപേര്‍ക്ക് നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 18 ജൂണ്‍ 2024 (16:04 IST)
പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ ഉപഭോക്താക്കള്‍ക്ക് നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ ഉള്ളതായി പരാതി. ഇന്ന് 2437 ഓളം ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ ഉള്ളതായി പരാതിപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.42നാണ് പ്രശ്‌നം കൂടുതല്‍ വഷളായത്. ലഭിച്ച പരാതികളില്‍ 48ശതമാനവും ജിയോ ഫൈബറുമായി ബന്ധപ്പെട്ടുള്ളതാണ്.
 
അതേസമയം അഞ്ചുശതമാനം പേര്‍ക്ക് മാത്രമാണ് മൊബൈല്‍ സര്‍വീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായത്. കൂടുതലും ഡല്‍ഹിക്കാര്‍ക്കാണ് പ്രശ്‌നം ഉണ്ടായത്. ആമസോണ്‍, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള പ്‌ളറ്റ്‌ഫോമുകളില്‍ സര്‍വര്‍ ഡൗണായിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍