മാറിനില്‍ക്കില്ല, വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ മുരളീധരന്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 18 ജൂണ്‍ 2024 (15:23 IST)
മാറിനില്‍ക്കില്ല വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ തൃശ്ശൂരിലെ തോല്‍വിയെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണെന്നും ഇനി മത്സരംഗത്ത് ഇല്ലെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതോടെയാണ് മുരളീധരന്‍ തീരുമാനം മാറ്റിയത്.
 
അതേസമയം പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാന്‍ ഇല്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. വട്ടിയൂര്‍ക്കാവ് തന്റെ വീട് ആണെന്നും ഇനി വട്ടിയൂര്‍ക്കാവില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍