പി‌എസ്‌എല്‍വി വിക്ഷേപണം തിങ്കളാഴ്ച

Webdunia
ശനി, 28 ജൂണ്‍ 2014 (15:47 IST)
ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി23 കൗണ്ട് ഡൗണ്‍ തുടങ്ങി. ഇന്നു രാവിലെ 8.52 ന് ആരംഭിച്ച 49 മണിക്കൂര്‍ നീളുന്ന കൗണ്‍ഡൗണിനൊടുവില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും തിങ്കളാഴ്ച രാവിലെ 9.52ന് റോക്കറ്റ് വിക്ഷേപിക്കും.

ഭൗമനിരീക്ഷണത്തിനുള്ള ഫ്രാന്‍സിന്റെ ഉപഗ്രഹവും ഒപ്പം സിംഗപ്പൂര്‍, കാനഡ, ജര്‍മ്മനി എന്നിവയുടെ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടായിരിക്കും പിഎസ്എല്‍വി സി23ന്റെ സഞ്ചാരം. ഇതിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും എത്തും.

ഐഎസ്ആര്‍ഒ ഇതിനാം 35 വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ റീമോട്ട് സെന്‍സിംഗ് സിസ്റ്റം (ഐആര്‍എസ്എസ്)നു തുല്യമാണ് ഫ്രാന്‍സ് വിക്ഷേപിക്കുന്ന സ്‌പോര്‍ട്ട്-7 ഉപഗ്രഹം.