ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം, നാളെ മുതൽ പ്രൈമറി സ്കൂളുകൾ അടച്ചിടും

Webdunia
വെള്ളി, 4 നവം‌ബര്‍ 2022 (19:41 IST)
വായു മലിനീകരണത്തെ തുടർന്ന് ഡൽഹിയിൽ പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. അഞ്ചാം ക്ലാസ് മുതൽ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
 
ഓൺലൈനായിട്ടായിരിക്കും പ്രൈമറി ക്ലാസുകൾ നടത്തുക. ഡൽഹി എൻസിആർ മേഖലയിലെ പലയിടങ്ങളിലെയും വായുഗുണനിലവാര സൂചിക 500ലധികമായ സാഹചര്യത്തിലാണ് നടപടി. വായുമലിനീകരണം കൂടുതലായതോടെ വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് ആളുകൾ നീങ്ങണമെന്നും കഴിവതും സ്വകാര്യവാഹനങ്ങൾ പുറത്തിറക്കാതെ സഹകരിക്കണമെന്നും സർക്കാർ നേരത്തെ പൊതുജനങ്ങളോട് അഭ്യർഥിച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article