പശുക്കളുടെ ദുരിതം പരിഹരിക്കണം, യുപി മുഖ്യമന്ത്രിക്ക് കത്തെഴുതി പ്രിയങ്ക ഗാന്ധി

Webdunia
ചൊവ്വ, 22 ഡിസം‌ബര്‍ 2020 (12:32 IST)
ഗോമാതാവിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാരിന് കത്തെഴുതി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.ഗോമാതാവിനെ സംരക്ഷിക്കാൻ കേന്ദ്രം കോൺഗ്രസ് ഭരിക്കുന്ന ഛത്തിസ്‌ഗഡ്‌ സർക്കാരിൽ നിന്നും പ്രചോദനം ഉൾക്കൊള്ളണമെന്നും പ്രിയങ്ക കത്തിൽ പറയുന്നു.ഉത്തർപ്രദേശിലെ സോജ്നയിൽ ചത്ത പശുക്കളുടെ ചിത്രം ചൂണ്ടിക്കാണിച്ചതാണ് വിമർശനം.
 
വാഗ്ദാനങ്ങളെല്ലാം കടലാസിൽ മാത്രമാണ്.മരണകാരണം കാരണം പട്ടിണിയാണെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും അതങ്ങനെ തന്നെയാണെന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്.അതേസമയം പശുസംരക്ഷണത്തിന്റെ മാഹാത്മ്യത്തെ പറ്റി ഗാന്ധിജി പറഞ്ഞതിനെയും പ്രിയങ്ക ഓർമിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article