പശുക്കളെ കുറിച്ച് യുവാക്കൾക്ക് കൂടുതൽ അറിയാൻ സർവകലാശാലകളിൽ കാമധേനു ചെയർ

ബുധന്‍, 16 ഡിസം‌ബര്‍ 2020 (09:47 IST)
ഡൽഹി: പശുക്കളെ കുറിച്ച് യുവാക്കൾക്ക് കൂടുതൽ അറിവ് നൽകുന്നതിനും പശുക്കൾക്ക് സാമൂഹിക സാമ്പത്തില പരിതസ്ഥിതിയിലുള്ള പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനും സർവകലാശാലകളിലും കോളേജുകളിലും കാമധേനു ചെയർ സ്ഥാപിയ്ക്കാൻ കേന്ദ്ര സർക്കാർ. രാഷ്ട്രീയ കാമധേനു ആയോഗ് ചെയ്മാർ ഡോക്ടർ വല്ലഭായ് കതിരിയ മുന്നോട്ടുവച്ച ആശയം നടപ്പിലാക്കാൻ രാജ്യത്തെ സർവകലശാല വൈസ് ചാൻസിലർമാർക്ക് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീസഞയ് ധോത്രെ ആഹ്വാനം ചെയ്തു   
 
സർവകലാശാകളിലും കോളേജുകളിലും കാമധേനു ചെയർ എന്ന വിഷയത്തിൽ നടത്തിയ വെബിനാറിലാണ് ശ്രീസഞയ് ധോത്രെയുടെ ആഹ്വാനം. പശുക്കളിൽനിന്നുമുള്ള നേട്ടങ്ങൾ കൊണ്ട് സമ്പന്നമാണ് ഇന്ത്യ. എന്നാൽ വിദേശ ഭരാണാധികാരികൾക്ക് കീഴിൽ നാം അത് മറന്നു. ഒട്ടേറെ കോലേജുകളും സർവകലാശാലകളും കാമധേനു ചെയർ ആരംഭിയ്ക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. പിന്നീട് മറ്റുള്ളവരും തുടർന്ന് മറ്റുള്ളവരും ആ പാത പിന്തുടരും' കേന്ദ്ര വിദ്യഭ്യാസ സഹമന്ത്രി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍