തെരഞ്ഞെടുപ്പ് 2020: ഒപ്പത്തിനൊപ്പം ഇരുമുന്നണികളും

ബുധന്‍, 16 ഡിസം‌ബര്‍ 2020 (08:49 IST)
തദ്ദേശ തെരഞ്ഞെടുപ്പിൽൽ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ മൂന്ന് മുന്നണികളും ആദ്യ ജയങ്ങൾ സ്വന്തമാക്കി. വർക്കല, പാല, ഒറ്റപ്പാലം ബത്തേരി നഗരസഭകളിലായി എൽഡിഎഫ് അഞ്ച് സീറ്റുകളിലും, പരവൂർ, കൊട്ടാരക്കര, മുക്കം നഗരസഭകളിലായി യുഡിഎഫ് നാല് സീറ്റുകളിലും വിജയിച്ചു. പാലാ നഗരസഭയിൽ ഒന്ന് രണ്ട് മുന്ന് വാർഡുകളിൽ കേരള കോൺഗ്രസ് എം ആണ് ജയം പിടിച്ചത്. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് കോർപ്പറേഷനുകളിൽ ഇടതുപക്ഷം ലീഡ് ചെയ്യുകയാണ്.
 
കൊല്ലം കൊച്ചി തൃശൂർ കോർപ്പറേഷനുകളിൽ യുഡിഎഫും ലീഡ് ചെയ്യുന്നു. മുനിസിപ്പലിറ്റികളിൽ 32 ഇടത്ത് യുഡിഎഫും, 27 ഇടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു. കൊവിഡ് ബധിതർക്കും ക്വാറന്റീനിലുള്ളവർക്കും അനുവദിച്ച സ്പെഷ്യൽ തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. സംസ്ഥാനത്താകെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ പുരോഗമിയ്ക്കുന്നത്. സ്പെഷ്യൽ തപാൽ വോട്ടിൽ ഏതുതരം അടയാളവും സാധുവായി കണക്കാക്കും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍