ഉത്തരാഖണ്ഡിലെ രാഷ്‌ട്രപതിഭരണം പിന്‍വലിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തകിയാണ് കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.
ഉത്തരാഖണ്ഡിലെ വിശ്വാസവോട്ട് സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനു മുമ്പു തന്നെ സര്‍ക്കാര്‍ കോടതിയെ ഇക്കാര്യം അറിയിക്കുകയായിരുന്നു. അതേസമയം, ഉത്തരാഖണ്ഡില്‍ ഇന്നലെ നടന്ന നിയമസഭാനടപടികള്‍ സുപ്രീംകോടതി ശരിവെച്ചു.
കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തകിയാണ് കോടതിയില്‍ ഹാജരായത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് വിശ്വാസവോട്ട് നേടി ഭൂരിപക്ഷം തെളിയിച്ചതായും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ഭാഗം കേട്ട കോടതി ഹരീഷ് റാവത്തിന് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായി തുടരാമെന്ന് വ്യക്തമാക്കി.