പ്രധാനമന്ത്രി പറഞ്ഞ അമ്പതുദിവസങ്ങള്‍ പൂര്‍ത്തിയാകാന്‍ ഇനി ഏതാനും ദിവസം മാത്രം; 500 രൂപ നോട്ടുകളുടെ അച്ചടിയില്‍ വന്‍വര്‍ദ്ധന

Webdunia
ശനി, 24 ഡിസം‌ബര്‍ 2016 (09:33 IST)
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി ചോദിച്ച അമ്പതുദിവസം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഇതിനിടെ, 500 രൂപ നോട്ടുകളുടെ അച്ചടി അടിയന്തിരമായി വര്‍ദ്ധിപ്പിച്ചു.
 
രാജ്യത്ത് ശക്തമായിരിക്കുന്ന നോട്ടുക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഇത് അനുസരിച്ച് 500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചു. പ്രതിദിനം 35 ലക്ഷം 500 രൂപ നോട്ടുകള്‍ അച്ചടിച്ചിരുന്ന സ്ഥാനത്ത് നാസിക്കിലെ കറന്‍സി നോട്ട് പ്രസില്‍ ഇപ്പോള്‍ ഒരു കോടി നോട്ടുകളാണ് അച്ചടിക്കുന്നത്.
 
500 രൂപ നോട്ടുകളും മറ്റുള്ളവയും അടക്കം 1.9 കോടി നോട്ടുകളാണ് നാസിക്കില്‍ ഓരോ ദിവസവും അച്ചടിക്കുന്നത്. 500 രൂപ കൂടാതെ 20, 50, 100 രൂപയുടെ നോട്ടുകളാണ് നാസിക്കില്‍ അച്ചടിക്കുന്നത്.
Next Article