രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വിദേശപര്യടനത്തിന് ഇന്ന് തുടക്കമാകും

Webdunia
ഞായര്‍, 31 മെയ് 2015 (10:11 IST)
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സ്വീഡന്‍, ബെലാറസ് എന്നീ രാജ്യങ്ങളിലേക്കുളള വിദേശപര്യടനത്തിന് ഇന്ന് ആരംഭിക്കും. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി സ്വീഡന്‍ സന്ദര്‍ശിക്കുന്നത്. ജൂണ്‍ രണ്ടാം തീയതി വരെ സ്വീഡനില്‍ ചെലവഴിക്കുന്ന രാഷ്ട്രപതി സ്വീഡിഷ് പ്രസിഡന്റടക്കമുളള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.

വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യന്‍ സര്‍വകലാശാലകളുടെ ഡയറക്ടര്‍മാരും വ്യവസായ പ്രമുഖരും രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്. ഇന്ത്യയും സ്വീഡും തമ്മിലുളള നയതന്ത്ര, വ്യാപാരബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ രാഷ്ട്രപതിയുടെ സന്ദര്‍ശം സഹായിക്കുമെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു.