പാര്‍ട്ടിയുടെ പതനത്തിന് താനും ഉത്തരവാദി: പ്രകാശ് കാരാട്ട്

Webdunia
വെള്ളി, 3 ഏപ്രില്‍ 2015 (15:00 IST)
സിപിഎമ്മിനെ വളര്‍ച്ചയുടെ പാതയില്‍ എത്തിക്കാന്‍ കഴിയാത്തതിന് പിന്നിലെ ഘടകം കേന്ദ്ര നേതൃത്വത്തിന്റെ പിടിപ്പ് കേടാണെന്ന്  പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ജനങ്ങള്‍ക്ക് ഇടയില്‍ ബഹുജനാടിത്തറയും സ്വാധീനവും വര്‍ധിപ്പിക്കുന്നതിലും പാര്‍ട്ടി പരാജയപ്പെട്ടു. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ താനും ഇക്കാര്യത്തില്‍ ഉത്തരവാദിയാണെന്നും അദ്ദേഹം പറഞ്ഞു.

യുവ ജനങ്ങളിലേക്ക് പാര്‍ട്ടിയുടെ പ്രവര്‍ത്തനം എത്തിക്കാന്‍ കഴിഞ്ഞില്ല. അതുവഴി യുവാക്കള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം താണു പോയി. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള ഏക മാര്‍ഗം കമ്മിറ്റികളില്‍ കൂടുതല്‍ യുവാക്കളെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കാരാട്ട് പറഞ്ഞു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം കൊണ്ടുമാത്രം നഗരങ്ങളിലെ ദരിദ്രരെ മുഴുവന്‍ സംഘടിപ്പിക്കാന്‍ കഴിയില്ല. ജനങ്ങാളിലേക്ക് ഇറങ്ങി ചെല്ലുന്നതും പ്രാവര്‍ത്തികമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയും മാത്രമെ നിലവിലെ അവസ്ഥയില്‍ നിന്ന് കരകയറാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരം പരാമര്‍ശം നടത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.