മന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ല, പുറകിൽ ഉണ്ടായിരുന്ന വാഹനം വൈകിയെത്തിയതിനാൽ പരിശോധനയ്ക്കായി നിർത്തിച്ചു; വിശദീകരണവുമായി പൊലീസ്

Webdunia
വ്യാഴം, 22 നവം‌ബര്‍ 2018 (08:25 IST)
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം പമ്പയിൽ തടഞ്ഞിട്ടില്ലെന്ന് പൊലീസ് വിശദീകരണം. വൈകിയെത്തിയ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ അവസാന കാറാണു തടഞ്ഞത്. എന്താണു സംഭവിച്ചതെന്നു മന്ത്രിയെ ബോധ്യപ്പെടുത്തി, എഴുതി നൽകി. കാറിൽ സംശയിച്ചയാള്‍ ഇല്ലെന്നാണ് എഴുതി നൽകിയതെന്നും പൊലീസ് അറിയിച്ചു.
 
മൂന്ന് വാഹനങ്ങളിലായിട്ടാണ് മന്ത്രിയുടെ ആളുകളെത്തിയത്. ഇതിൽ മന്ത്രിയുടേതും മുന്നിൽ പോയതുമായ വാഹനം തടഞ്ഞില്ല. എന്നാൽ, പിന്നാലെയെത്തിയ വാഹനം വൈകിയാണ് വന്നത്. ഇതിനാൽ സംശയം തോന്നിയാണ് വാഹനം തടഞ്ഞത്. 
 
വാഹനത്തിൽ പ്രതിഷേധത്തിൽ പങ്കെടുത്ത ആളുണ്ടെന്നു സംശയം തോന്നിയിരുന്നു. ഈ വാഹനത്തിലുള്ളവർ പിന്നീടു മന്ത്രിയെ വിളിച്ചുവരുത്തുകയായിരുന്നു. പൊലീസ് കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞെന്നു വാർത്ത പരന്നതിനാലാണു വിശദീകരണമെന്നും പൊലീസ് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article