വഞ്ചിച്ച കാമുകിയുടെ ജനനേന്ദ്രിയം പശതേച്ച് ഒട്ടിച്ചു!

Webdunia
ബുധന്‍, 21 നവം‌ബര്‍ 2018 (22:05 IST)
വഞ്ചന വലിയ കുറ്റമാകുന്നത് അധോലോകത്തിലും കള്ളക്കടത്തിലും മാത്രമല്ല, അത് പ്രണയത്തിലും അങ്ങനെ തന്നെയാണ്. പ്രണയിക്കുന്നവര്‍ പരസ്പരം വിശ്വസിക്കുകയും ആ ബന്ധം നിലനില്‍ക്കാനായി നിരന്തരം ശ്രമിക്കുകയും വേണം. അല്ലാതെ പ്രണയിക്കുന്നതിനിടെ തന്നെ പങ്കാളിയെ വഞ്ചിക്കാന്‍ ശ്രമിച്ചാലോ? ഇത്തരം സാഹചര്യങ്ങളോട് എങ്ങനെയാണ് പലരും പ്രതികരിക്കുക എന്നറിയില്ല. വലിയ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം തേടിപ്പോയാല്‍ ഇത്തരം വഞ്ചനയുടെ ഒരുപാട് കഥകള്‍ പുറത്തുവരും.
 
നാലുവര്‍ഷം മുമ്പ് ലണ്ടനില്‍ നടന്ന ഒരു സംഭവം പറയാം:
 
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തില്‍ നിന്ന് വഴിപിരിയാന്‍ ഒരുങ്ങിയ കാമുകിക്ക് കാമുകന്‍ കടുത്ത ശിക്ഷ തന്നെയാണ് അന്ന് നല്‍കിയത്. ഉറങ്ങിക്കിടന്ന യുവതിയുടെ ജനനേന്ദ്രിയം പശതേച്ച് ഒട്ടിച്ചാണ് ഇയാള്‍ പ്രതികാരം ചെയ്തത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്തു. ലണ്ടനിലെ ലങ്കൻഷേറിലെ പോൾ വാട്സൺ എന്ന യുവാവാണ് കാമുകിയെ പശയില്‍ കുടുക്കിയത്.
 
നാൽപ്പത്തിനാലുകാരിയായ യുവതിയും യുവാവും വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. കുറച്ചു നാളായി കാമുകി തന്നെ വഞ്ചിക്കുന്നു എന്ന തോന്നലാണ് ഈ ക്രൂരതയ്ക്ക് പോളിനെ പ്രേരിപ്പിച്ചത്. എങ്ങനെ പ്രതികാരം ചെയ്യണമെന്ന് ആലോചിച്ച യുവാവ് ഒടുവില്‍ യുവതിയുടെ ജനനേന്ദ്രിയം പശതേച്ച് ഒട്ടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി അതിശക്തമായ പശ കൈക്കലാക്കിയ പോള്‍ യുവതി ഉറങ്ങുന്ന സമയത്ത് പശ പ്രയോഗം നടത്തുകയായിരുന്നു.
 
രാവിലെ ഉറക്കത്തില്‍ നിന്ന് എണീറ്റ യുവതി കാര്യം മനസിലാക്കിയതോടെ ആശുപത്രിയില്‍ എത്തുകയായിരുന്നു. ഡോക്ടർമാർ ഏറെ പണിപ്പെട്ടാണ് പശ നീക്കം ചെയ്തത്. കരുതിക്കൂട്ടിയുള്ള ദേഹോപദ്രവത്തിനാണ് യുവാവിനെതിരെ കേസെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article