ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 20 ഡിസം‌ബര്‍ 2024 (18:02 IST)
omprakash
ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസ്സായിരുന്നു. ഗുഡ്ഗാവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ത്യയുടെ ആറാമത്തെ ഉപ പ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ മകനാണ് ഓംപ്രകാശ് ചൗട്ടാല. പിതാവിന്റെ പാതയിലൂടെയായിരുന്നു ചൗട്ടാല രാഷ്ട്രീയത്തില്‍ എത്തിയത്. 1970 ലാണ് ആദ്യമായി അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
 
പിന്നാലെ 87ല്‍ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 89ല്‍ പിതാവ് ഇന്ത്യയുടെ ഉപ പ്രധാനമന്ത്രി ആയതോടെ പകരക്കാരനായി ഹരിയാന മുഖ്യമന്ത്രി സ്ഥാനത്ത് ചൗട്ടാല എത്തി. പിന്നാലെ ആറുമാസത്തിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. 1998ല്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദല്‍ പാര്‍ട്ടി അദ്ദേഹം രൂപീകരിച്ചു. 
 
1999ല്‍ വികാസ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ചൗട്ടാല വീണ്ടും മുഖ്യമന്ത്രിയായി. 2005 വരെ അദ്ദേഹം ഹരിയാനയുടെ മുഖ്യമന്ത്രിയായി തുടര്‍ന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍