ബ്രേക്കപ്പിൽ നിന്ന് മോചനം നേടാനുള്ള എളുപ്പവഴികൾ!

വ്യാഴം, 8 നവം‌ബര്‍ 2018 (14:04 IST)
പ്രണയം ബ്രേക്കപ്പായാൽ പിന്നെ ജീവിതമില്ല എന്ന് പറഞ്ഞുനടക്കുന്നവരായിരിക്കും പലരും. എന്നാൽ ആ ഒരു വേദനയിൽ നിന്ന് മോചനം നേടിയാൽ പിന്നെ ജീവിതം വളരെ ഈസിയായിരിക്കും എന്നും അറിയാം. എന്നാൽ, ആ ഷോക്കിൽ നിന്ന് പെട്ടൊന്നൊന്നും ഊരിപ്പോരാൻ കഴിയാത്തവരും ഉണ്ട്. എന്നാൽ ഇതിനായി ചില ഈസി ടിപ്പുകൾ ഉണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം...
 
ഇതിനായി ആദ്യം തന്നെ ചെയ്യേണ്ടത് നിങ്ങളുടെ പൂർവ്വ കാമുകൻ അല്ലെങ്കിൽ കാമുകിയുമായുള്ള എല്ലാതരം കോൺടാക്‌ടുകളും ഉപേക്ഷിക്കുക. ഇത് ആദ്യനാളുകളിൽ കുറച്ച് ബുദ്ധിമുട്ട് നിറഞ്ഞതാണെങ്കിലും ഇങ്ങനെ ചെയ്യാൻ കഴിയുകയാണെങ്കിൽ ആ ബന്ധം പകുതി മറന്നു എന്നുതന്നെയാണ്.
 
അവരുടെ ചിത്രങ്ങളും അവർക്കിഷ്‌ടപ്പെട്ട പാട്ടുകളും ഉൾപ്പെടെ അവർക്ക് പ്രിയപ്പെട്ടതു, നിങ്ങൾക്ക് അവരെ ഓരമ്മപ്പെടുത്തുന്നതുമായ എല്ലാം തന്നെ നശിപ്പിക്കുക. പിന്നീട് തിരികെ ലഭിക്കാത്തവിധത്തിൽ നശിപ്പിക്കുന്നതായിർക്കും നല്ലത്. സങ്കടം വരുമ്പോൾ കരയുക. കരഞ്ഞ് വിഷമം മാറ്റാൻ ശ്രമിക്കുക.
 
നിങ്ങളുടെ സുഹൃത്തുക്കളുമായും വീട്ടുകാരുമായും അങ്ങനെ നിങ്ങൾ ഇഷ്‌ടപ്പെടുന്നവരുമായി കൂടുതൽ സമയം ചിലവഴിക്കുക. അതൊരു ശീലമാക്കുക. ഇതൊരു തിരിച്ചടിയാണെന്ന് കരുതിയിരിക്കരുത്. എല്ലാത്തിനും കാരണം 'ഞാൻ തന്നെ' എന്ന് കരുതിയുള്ള ആത്മ പീഡനം അരുത്. 
 
ഏറ്റവും അടുത്ത ഒരു സുഹൃത്തിനോട് എല്ലാ കാര്യങ്ങളും സംസാരിക്കുക. മനസ്സിൽ തോന്നുന്ന എന്തും. എന്തെങ്കിലും ഒരു കാര്യം മനസ്സിൽ സൂക്ഷിക്കുന്നതിലും നല്ലത് ആരോടെങ്കിലും പറയുന്നത് തന്നെയാണ്. നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവൻ അല്ലെങ്കിൽ അവൾ എന്ന് തോന്നുന്ന സുഹൃത്തിനോട് എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍